മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം കെ.പി.രാധാകൃഷ്ണൻ, ജില്ലാ നിർവാഹക സമിതി അംഗം ജോസ് കുറഞ്ഞൂർ, രമേശ് ചന്ദ്രൻ, പി.പി.ഉണ്ണിക്കൃഷ്ണൻ നായർ, ബി. വിനയസാഗർ, ബിന്ദു ചാത്തനാട്ട് എന്നിവർ പ്രസംഗിച്ചു.നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് ഓവറോൾ കിരീടം നേടി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് എബി ആനിക്കാട്, പ്രശാന്ത് വി.നായർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. തമ്പി കോലത്ത്, ജോൺസൻ എന്നിവർ പ്രസംഗിച്ചു.