
പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുക്കേണ്ടി വരുന്ന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുളള കൊവിഡ് വാക്‌സിനേഷൻ ജില്ലയിൽ ആരംഭിച്ചു. 16250 പേരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. 50 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുളളത്. സ്പാർക്കിൽ നിന്ന് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ആരോഗ്യ പ്രവർത്തകർക്കുളള വാക്‌സിൻ വിതരണത്തിന്റെ രണ്ടാംഘട്ടവും മുൻ നിരപ്രവർത്തകർക്കുളള വാക്‌സിൻ വിതരണത്തിന്റെ ഒന്നാംഘട്ടവും നടന്നു വരുന്നതായി ആർ.സി.എച്ച്.ഓഫീസർ ഡോ.ആർ സന്തോഷ്‌കുമാർ അറിയിച്ചു.