bjp
ബി.ജെ.പി. മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധർണ്ണ അഡ്വ. പാലാ ജയസൂര്യ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിജയൻകുട്ടി അദ്ധ്യക്ഷനായിരുന്നു.കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പാലാ ജയസൂര്യ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് അന്റെണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയൻ ചെങ്കല്ലിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ വടക്കേമുറി, കർഷക മോർച്ച നിയോജക മണ്ഡലം സെക്രട്ടറി മനോജ് വടക്കേടത്ത്, പഞ്ചായത്ത് അംഗങ്ങളായ ഗീതു അനിൽ, സുരേഷ് ബാബു, മഹിളാ മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി സൗമ്യാ സന്തോഷ് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.