25-kvves
ഫുഡ് സേഫ്റ്റി ട്രെയിനിംഗ്

കൂടൽ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൂടൽ യൂണിറ്റിന്റെയും ,ഫുഡ്‌സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കായി ട്രെയിനിംഗ് ക്ലാസ് നടത്തി. കൂടൽ ശ്രുതി ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് ഫുഡ്‌സേഫ്റ്റി സീനിയർ ഓഫീസർ ഗിരിജ ഉദ്ഘാടനം ചെയ്തു. കോന്നി ഫുഡ്‌സേഫ്റ്റി ഓഫീസർ നീതു,​ കൂടൽ യൂണിറ്റ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ,ജന:സെക്രട്ടറി വർഗീസ് ജോൺ ,ട്രഷറർ ഇ.വി. രാജൻ,വൈസ് പ്രസിഡന്റ് സുരേഷ് തരംഗിണി ,കൂടലിലെ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരികൾ ,വ്യവസായികൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു.