പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ കൊവിഡ് പ്രതിരോധത്തിന്റെ പേര് പറഞ്ഞ് ആർ.ടി.പി.സിആർ പരിശോധന നിർബന്ധിതമാക്കിയ നടപടി പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യാത്രക്ക് തൊട്ടു മുമ്പായി വിദേശ രാജ്യങ്ങളിൽ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്ത് വിമാനമിറങ്ങുന്ന പ്രവാസികളായ യാത്രക്കാർക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം അനാവശ്യവുമാണ്. നിർബന്ധിത പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നിവേദനം അയച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശതമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് സാമുവൽ കിഴക്കുപുറം അറിയിച്ചു.