25-krishi-award
മികച്ച സ്ഥാപനാധിഷ്ഠിത കൃഷിക്ക് ഒന്നാം സ്ഥാനം ലഭിച്ച പന്തളം എസ്.ഐ. സന്തോഷ് കുമാർ വീണാ ജോർജ് എം.ഏൽ.എ. യി ൽനിന്നും അവാർഡ് വാങ്ങുന്നു.

പന്തളം: സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാർഡ് വിതരണം ചെയ്തു.മികച്ച സ്ഥാപനാധിഷ്ഠിത കൃഷി (പബ്ലിക്ക് )പന്തളം പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനം നോടി. വീണാ ജോർജ് എം.എൽ.എ.അവാർഡ് വിതരണം ചെയ്തു. അടൂർ നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ.സമ്മേളനം ഉദ്ഘാടനം ചെയ്തു.കൃഷി അഡീഷണൽ ഡയറക്ടർ മധു ജോർജ്ജ് മത്തായി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജി.കെ.വർഗീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്.ഷീബ, അസി.ഡയറക്ടർ ജോയി സി.കെ.കോശി, കൃഷി ഓഫീസർ സൗമ്യ ശേഖർ, ഉദ്യോഗസ്ഥരായ പോൾ.പി .ജോസഫ്,ഷാമീല ഷിജ,ബിജുകുമാർ, അനിത എന്നിവർ പങ്കെടുത്തു.