പത്തനംതിട്ട: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അനദ്ധ്യാപക ജീവന
ക്കാരുടെ ഇടതുപക്ഷ സംഘടനയായ കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷന്റെ എട്ടാമത് സംസ്ഥാന സമ്മേളനം തിരുവല്ല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ നടക്കും. രാവിലെ 10 ന് മന്ത്രി കെ. ടി ജലീൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജേക്കബ് സി .നൈനാൻ അദ്ധ്യക്ഷത വഹിക്കും. മാത്യൂ ടി.തോമസ് എം.എൽ.എ, വീണാ ജോർജ് എം.എൽ.എ, എന്നിവർ സംസാരിക്കും. പ്രകടനം, പൊതുയോഗം, പ്രതിനിധി സമ്മേളനം എന്നിവ ഒഴിവാക്കി കൊവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് സംസ്ഥാന കൗൺസിൽ മാത്രമാണ് നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ജേക്കബ് സി. നൈനാൻ, ജനറൽ കൺവീനർ സജി തോമസ്, ബിജു കുഞ്ചാക്കോ, റോയി ചക്കോ എന്നിവർ പങ്കെടുത്തു.