 
പത്തനംതിട്ട : നെഹ്രു യുവകേന്ദ്രയുടെ ഈ സാമ്പത്തിക വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുളള അവാർഡ് പന്തളംചേരിക്കൽ പ്രവർത്തിക്കുന്ന നാട്ടരങ്ങ് കലാ സാംസ്‌കാരികവേദിക്ക് ലഭിച്ചു. ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി ടി.എൽ റെഡി അവാർഡ് വിതരണം ചെയ്തു. യോഗത്തിൽ നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.സന്ദീപ് കൃഷ്ണൻ, യൂത്ത് ക്ലബ് ഭാരവാഹികളായ സുരേഷ്, ജൂബൻ എന്നിവർ പങ്കെടുത്തു.