26-ncc-tvla
കോട്ടയം എൻ സി സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽ കുമാർ എൻ വിയിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ വറുഗ്ഗീസ് മാത്യൂ പുരസ്‌കാരം ഏറ്റു വാങ്ങുന്നു

തിരുവല്ല, : കൊവിഡ് കാലത്തിൽ സ്തുത്യർഹമായ സേവനം ചെയ്ത് തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി.സി കേഡറ്റുകളെ ആദരിച്ചു. തിരുവല്ല മാർത്തോമ്മ കോളേജിലെ പത്ത് എൻ.സി.സി കേഡറ്റുകൾ കൊവിഡ് കാലം മുതൽ തുടർച്ചയായി തിരുവല്ലയിലെ വിവിധ കൊവിഡ് കെയർ സെന്ററുകളിൽ സേവനം ചെയ്തു വരികയായിരുന്നു. കോട്ടയം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽ കുമാർ എൻ.വി യോഗം ഉദ്ഘാടനം ചെയ്തു. കോളേജിലെ നൈറ്റ് ഡ്യൂട്ടി വാച്ച് മാൻ ശ്രീ.മുരളിക്കൊരു ഭവനം നിർമിക്കുവാൻ കോളേജ് ആരംഭിച്ച പദ്ധതിയിലേക്കുള്ള എൻ.സി.സി യുടെ ധനസമാഹരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. നാണയ കുടുക്കയിലൂടെയാണ് ഈ പദ്ധതിയിലേക്ക് എൻ.സി.സി ധനസമാഹരണം നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഇന്ത്യൻ സൈന്യത്തിൽ ചേർന്ന 14 എൻ.സി.സി കേഡറ്റുകളെ യോഗത്തിൽ ആദരിച്ചു. 15 കേരളയിലെ ഏറ്റവും മികച്ച എൻ.സി.സി യൂണിറ്റിനുള്ള ഗ്രൂപ്പ് കമാൻഡർ ട്രോഫി തിരുവല്ല മാർത്തോമ്മ കോളേജിന് സമ്മാനിച്ചു.കോട്ടയം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽ കുമാർ എൻ.വി നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു പുരസ്‌കാരം ഏറ്റു വാങ്ങി.വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച എൻ.സി.സി കേഡറ്റുകളെയും യോഗത്തിൽ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേണൽ.എം.എസ് സച്ച് ദേവ്, ല്ര്രഫനന്റ് കേണൽ തോമസ് വറുഗീസ്, വാർഡ് കൗൺസിലർ ഡോ.റെജിനോൽഡ് വറുഗീസ്, ല്ര്രഫനന്റ് . റെയിസൻ സാം രാജു എന്നിവർ പ്രസംഗിച്ചു.