തിരുവല്ല: ഉന്നത നിലവാരത്തിൽ പുനർ നിർമിച്ച പള്ളിവേട്ടയാൽ - ചക്രക്ഷാളന കടവ് - ഇരമല്ലിക്കര റോഡിന്റെ ഉദ്ഘാടനം മാത്യു ടി തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല, ഗ്രാമപഞ്ചായത്തംഗളായ ശ്യാം ഗോപി , പി. വൈശാഖ്, അനുരാധ സുരേഷ്, നേതാക്കളായ അലക്സ് മണപ്പുറത്ത്, അലക്സാണ്ടർ കെ ശാമുവൽ , ബാബു കല്ലുങ്കൽ, സൂസൻ ജോർജ് , എ എക്സ് സി ബിജി തോമസ്, എ ഇ ബിജിന എലിസബത്ത് മാമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു. കിഫ്ബിയിൽ നിന്നും അനുവദിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിച്ചത്.