
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 289 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേർ വിദേശത്ത് നിന്ന് വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 278 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്നലെ കൊവിഡ് മൂലം ഒരാൾ മരിച്ചു.
ജില്ലയിൽ ഇതുവരെ 55604 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 50058 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.