ചെങ്ങന്നൂർ : ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 2.13 കോടി അനുവദിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. ചെന്നിത്തല കുന്നേൽപ്പടി പുല്ലാംതാഴ റോഡിന് 30 ലക്ഷം രൂപ അനുവദിച്ചു. മാന്നാർ ഇരമത്തൂർ ക്ഷേത്രം കുളം നിർമ്മാണത്തിനും തിരുവൻവണ്ടൂർ നന്നാട് ഈരടിച്ചിറ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്കും 20 ലക്ഷം രൂപ വീതം അനുവദിച്ചു. ചെന്നിത്തല മാവിലേത്ത്പടി ധർമ്മാശാസ്താ ക്ഷേത്രം റോഡ്, വെൺമണി അമ്പിമുക്ക് ആലുംതുരുത്ത് റോഡ്, മാന്നാർ വായനശാല ഗ്രന്ഥശാല കെട്ടിടം, തിരുവൻവണ്ടൂർ അമ്പിരേത്ത്പടി ഇടക്കടവ് റോഡ്, ചെറിയനാട് കോയിപ്പുറത്ത്പടി താനോലി ആവണി റോഡ് എന്നിവയിക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മാന്നാർ മുസ്‌ലിം ജമാഅത്ത് പള്ളിക്ക് പുറകുവശം സംരക്ഷണഭിത്തി നിർമിക്കാൻ 13 ലക്ഷവും മുളക്കുഴ വെട്ടിപീടിക കൈതക്കുളഞ്ഞി റോഡിന് 12 ലക്ഷംവും പാണ്ടനാട് കുന്നിത്തറ പടി തോട്ടുകോണത്ത്പടി കൃഷ്ണവിലാസം റോഡിന് 10 ലക്ഷവും അനുവദിച്ചു. ചെറിയനാട് സെന്റ് ജോസഫ് സ്‌കൂൾ റോഡിനും മാന്നാർ ചണ്ണയിൽപ്പടി റോഡിനും മാന്നാർ നായർ സമാജം സ്‌കൂളിൽ ശുചിമുറി നിർമിക്കാനും എട്ടു ലക്ഷം വീതം അനുവദിച്ചു. ചെന്നിത്തല ഈഴക്കടവ് വെട്ടംപള്ളി സാൽവേഷൻ ആർമി റോഡിന് ഏഴു ലക്ഷവും അങ്ങാടിക്കൽ തെക്ക് സ്‌കൂളിൽ വൈദ്യുതീകരണത്തിന് രണ്ടു ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.