മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ ശാഖായോഗത്തിൽ 25ാമത് പ്രതിഷ്ഠവാർഷികവും ഗുരുദേവ സഹസ്രനാമാർച്ചനയും മാർച്ച് ഒന്നിന് നടക്കും. കോടുകുളഞ്ഞി വിശ്വധർമ മഠം മഠധിപതി ശിവബോധനന്ദ സ്വാമി മുഖ്യകർമികത്വം വഹിക്കും. രാവിലെ 6.30ന് ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ ധർമ്മപതാക ഉയർത്തും. 8ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ ജയലാൽ.എസ്.പടിത്തറ പ്രതിഷ്ഠവാർഷിക മഹോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് ശിവബോധനന്ദസ്വാമിയുടെ കർമികത്വത്തിൽ ഗുരുഹവനം, ഗണപതിഹോമം, കലശപൂജ, കലാശഭിഷേകം എന്നിവ നടക്കും. ഉച്ചക്ക് 11.30ന് ഗുരുപൂജ, വൈകിട്ട് 4ന് ഗുരുദേവ സഹസ്രനാമാർച്ചന എന്നിവ നടക്കും. രാത്രി 7 മുതൽ 1479ാം ശാരദാവിലാസം വനിതാസംഘം, അനശ്വരീയം കുമാരിസംഘം എന്നിവർ അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ ആലാപനം നടക്കുമെന്ന് പ്രസിഡന്റ് എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ എന്നിവർ അറിയിച്ചു.