പന്തളം: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭാ പ്രദേശത്ത് കടയ്ക്കാട് ,തോന്നല്ലൂർ ഭാഗങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള രാത്രികാല മന്തുരോഗ രക്തപരിശോധനാ ക്യാമ്പ് കടയ്ക്കാട് നടന്നു. 53 പേരുടെ രക്തപരിശോധന കൊവിഡ്മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തി. മന്ത് രോഗികളെ കണ്ടെത്തിയാൽ അവർക്ക് വിദഗ്ദ്ധ ചികിത്സയും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുൻ കരുതലുകൾ എടുക്കാനുമാണ് പരിശോധന കൊണ്ട് ലക്ഷ്യമാക്കുന്നതമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നിരവധി അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങി താമസിക്കുന്ന പന്തളം, കടയ്ക്കാട് മേഖലകളിൽ പകർച്ചവ്യാധി കൂടുതലായി റിപ്പോർട്ടു ചെയ്യുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് മന്തുരോഗ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ജീല്ലാ മലേറിയാ ഓഫീസർ രാജശേഖരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ പ്രസാദ്, എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരായ ഉല്ലാസ്, സന്തോഷ്, ശ്രീജിത്ത്, മൂസ എന്നിവർ പങ്കെടുത്തു.