26-veena-george

നാരങ്ങാനം : കടമ്മനിട്ട കല്ലൂർ പ്ലാക്കൽ കുടിവെള്ള പദ്ധതി വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാരങ്ങാനം മുൻ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, വാർഡ് മെമ്പർ ബെന്നി ദേവസ്യ, പാസ്റ്റർ ബിനു ശാമുവേൽ , ഒ.പി ഷിബു, വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ നിസാർ, അസി.എൻജിനീയർ സജികുമാരി എന്നിവർ പങ്കെടുത്തു.
കല്ലൂർമുക്ക് മുതൽ ചാന്തു കാവ് പ്ലാക്കൽ വരെയാണ് പൈപ്പ് ലൈൻ വലിച്ചിരിക്കുന്നത്. മൂന്ന് പൊതുടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. നിത്യോപയോഗത്തിനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം ലഭിക്കാതെ വർഷങ്ങളായി ബുദ്ധിമുട്ട് നേരിടുകയായിരുന്നു പ്രദേശവാസികൾ . ഉയർന്ന പ്രദേശമായതിനാൽ ഇവിടെയുള്ള ആളുകൾ പണം കൊടുത്ത് വാഹനങ്ങളിൽ വെള്ളം വീടുകളിലേക്ക് എത്തിക്കേണ്ട ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.