കോന്നി : കൊവിഡ് പ്രതിരോധത്തിന്റെയും,ജീവിത ശൈലിയുടെയും സന്ദേശം ജനങ്ങളിലേക്ക് പകരുവാൻ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ജില്ലയിൽ ഫ്‌ളാഷ്‌മോബ് പരിപാടി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 7.45ന് മൈലപ്ര ടൗണിൽ ആന്റോ ആന്റണി എം.പി പര്യടനം ഉദ്ഘാടനം ചെയ്യും.കോളേജ് പ്രിൻസിപ്പൽ ഡോ.റോയ്‌സ് മല്ലശേരി അദ്ധ്യക്ഷത വഹിക്കും. തണ്ണിത്തോട്ടിൽ 8.30ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എ കുട്ടപ്പൻ,9.30ന് ചിറ്റാറിൽ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ,10.30ന് വടശേരിക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് ലേഖ മോഹൻ,ഉച്ചയ്ക്ക് 12ന് റാന്നിയിൽ രാജു ഏബ്രഹാം എം.എൽ.എ.12.45ന് കോഴഞ്ചേരിൽ ജില്ലാ പഞ്ചായത്ത് അംഗം സേറ തോമസ്,2ന് ഇലന്തൂരിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു,2.30ന് ഓമലൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ,3.30ന് പൂങ്കാവിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ,4ന് കുമ്പഴയിൽ പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, 4.40ന് അട്ടച്ചാക്കലിൽ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി എന്നിവർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കോന്നിയിൽ നടക്കുന്ന സമാപനസമ്മേളനം കെ.യു ജെനീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. മാനേജ്‌മെന്റ് പ്രതിനിധി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.