 
തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ 51-ാം സമാധിദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ ഭദ്രദീപം തെളിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ്പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി ജെ.ശാന്തസുന്ദരൻ, വനിതാ യൂണിയൻ പ്രസിഡന്റ്പി.സുമംഗലാ ദേവി, സെക്രട്ടറി മായാ അനിൽകുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ കെ.കെ.വിനിഷ്, ട്രെയിനി സി.എസ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.
മതിൽഭാഗം എൻ.എസ്.എസ്. കരയോഗത്തിൽ താലൂക്ക് യൂണിയൻ പ്രതിനിധി സി.കെ.വിശ്വനാഥൻ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ശ്രീപദ്മം, ട്രഷറർ ജിതീഷ് കുമാർ, ഗിരീഷ് കുമാർ,രാജശേഖരൻ എന്നിവർ പങ്കെടുത്തു. ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടത്തി. ചാത്തങ്കരി എൻ.എസ്.എസ് കരയോഗത്തിൽ സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്തു.സെക്രട്ടറി ജി.വേണുഗോപാൽ, പി.കെ.റാംകുമാർ, എസ്.വേണുഗോപാൽ, ശ്രീകുമാർ, ജഗദമ്മ പ്രകാശ്,രത്നമ്മ മേനോൻ, ശാന്തമ്മ നാരായണൻ നായർ, പി.ജി. ഓമനയമ്മ എന്നിവർ പ്രസംഗിച്ചു.