പത്തനംതിട്ട: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കേരഫെഡ് ചെയർമാനും ദീർഘകാലം സി.പി.ഐ ജില്ലാ സെക്രട്ടറിയുമായിരുന്ന എം.സുകുമാരപിള്ളയുടെ എട്ടാം ചരമവാർഷികം നാളെ സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആചരിക്കും. ദിവസം രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. നവീകരിച്ച സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിന്റെയും പുതുതായി നിർമ്മിച്ച എം സുകുമാരപിള്ള സ്മാരക ഹാളിന്റെയും ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. ജില്ലാ സെക്രട്ടറി എ.പി ജയൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന എക്‌സി അംഗങ്ങളായ സി.ദിവാകരൻ എം.എൽ.എ, മുൻ എം.എൽ.എ കെ.ആർ ചന്ദ്രമോഹൻ, ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് , ചിറ്റയം ഗോപകുമാർ എം.എൽ.എ, മുണ്ടപ്പള്ളി തോമസ്, പി.ആർ ഗോപിനാഥൻ, എം വി.വിദ്യാധരൻ, ഡി.സജി, മലയാലപ്പുഴ ശശി എന്നിവർ പ്രസംഗിക്കും.