 
ചെങ്ങന്നൂർ: ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളിലൂടെ പൊതു സമൂഹത്തിനും, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ദിശാബോധം നൽകിയിരുന്ന പ്രവർത്തനങ്ങൾക്ക് ആന്റിനാർക്കോട്ടിക്ക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആന്റി നാർക്കോട്ടിക്ക് അവാർഡ് ചെങ്ങന്നൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാറിന് ലഭിച്ചു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സർഗവേദി, ജെ.സി.ഐ ചെങ്ങന്നൂർ എന്നിവയുടെ പ്രസിഡന്റാണ് ശ്രീകുമാർ.