തിരുവല്ല: എസ്.എഫ്.ഐ രൂപീകരണത്തിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവല്ല മാർത്തോമാ കോളേജിലെ പൂർവകാല എസ്.എഫ്.ഐ പ്രവർത്തകരുടെയും കോളേജ് യൂണിയൻ ഭാരവാഹികളുടെയും കുടുംബ സംഗമം "സ്മൃതി എം.ടി.സി - എസ്.എഫ്.ഐ @ 50 " 28ന് ഉച്ചയ്ക്ക് 2ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 1970- മുതൽ 2020 വരെയുള്ള പ്രവർത്തകരുടെ ഒത്തുചേരൽ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ.യുടെ ആദ്യ കോളേജ് യൂണിയൻ ചെയർമാൻ അഡ്വ.കെ പ്രകാശ് ബാബു അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ അനന്തഗോപൻ, മുൻ പ്രൊ വൈസ് ചാൻസിലർ ഡോ.രാജൻ വർഗീസ്, പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, സംവിധായകൻ സിദ്ധാർത്ഥ് ശിവ, സിനിമാതാരം പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94475 62962.