കുളനട: പരീക്ഷക്കാലത്തെ സമ്മർദ്ദങ്ങൾ ഒഴിവാക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനും സഹായകമായ മാർഗനിർദേശങ്ങളുമായി എസ്.എസ്.എൽസി, പ്‌ളസ്ടു വിദ്യാർത്ഥികൾക്കു വേണ്ടി പുതുവാക്കൽ ഗ്രാമീണ വായനശാല സെമിനാർ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് മാമ്മൻ പന്തളം മെമ്മോറിയൽ ഹാളിൽ നടക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ പ്രവർത്തകനും കൗൺസലറും പത്തനംതിട്ട ദിശ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഷാൻ ഗോപൻ ക്ലാസ് നയിക്കും.