27-human-rights
ജനമൈത്രി പോലീസും ഹ്യൂമൻ റൈറ്റ്‌സ് പ്രൊമോഷൻ മിഷൻ ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ട്രാഫിക്ക് അവബോധന സദസ്സിന്റെ ഉദ്ഘാടനം അഡീഷണൽ ജില്ലാ പോലീസ് മേധാവി എ.യു. സുനിൽകുമാർ നിർവ്വഹിക്കുന്നു. സ്.എച്ച്. ഓ എം.രാജേഷ്, സാമുവേൽ പ്രക്കാനം, ജിജി ജോർജ്ജ് എന്നിവർ സമീപം.

പത്തനംതിട്ട : റോഡ് സുരക്ഷ പരമപ്രധാനമാണെന്നും അശ്രദ്ധമായ ഡ്രൈവിംഗാണ് റോഡപകടങ്ങൾ വർദ്ധിക്കുന്നതിനുള്ള കാരണമെന്നും അഡീഷണൽ ജില്ലാ പൊലീസ് മേധാവി എ.യു.സുനിൽകുമാർ പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പൊലീസും ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ' ട്രാഫിക്ക് അവബോധന സദസ്സ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹ്യൂമൻ റൈറ്റ്‌സ് പ്രൊമോഷൻ മിഷൻ ജില്ലാ പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. എസ്.എച്ച്. ഓ എം.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സബ് ഇൻസ്‌പെക്ടർ സി.കെ.വിദ്യാധിരാജ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർ ഷാ, ആർ.പ്രശാന്ത്, രവീന്ദ്രൻ, എച്ച് .ആർ.പി.എം. ഭാരവാഹികളായ ജിജി ജോർജ്ജ് ,ബൈജു തങ്കച്ചൻ, തോമസ് ജോൺ, ആൽവിൻ സാബു എന്നിവർ പ്രസംഗിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രക്കാനം ജംഗ്ഷൻ, പ്രക്കാനം കിഴക്ക്, മുട്ടുകുടുക്ക എന്നിവിടങ്ങളിൽ ട്രാഫിക്ക് വഴിയോര കണ്ണാടികൾ സ്ഥാപിച്ചു.