മല്ലപ്പള്ളി - പ്രാദേശിക കാർഷിക വിളകൾ ഭൗമസൂചികയിൽ ഉൾപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 20-ാം ശാസ്ത്ര സാങ്കേതിക സമിതി യോഗം ആവശ്യപ്പെട്ടു. അഗ്രികൾച്ചർ ടെക്‌നോളജി ആപ്ലിക്കേഷൻ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ. വി. വെങ്കിട്ടസുബ്രമണ്രൻ മുഖ്യപ്രഭാഷണം നടത്തി. കാർഡ് ഡയറക്ടർ റവ. ഏബ്രഹാം പി. വർക്കി അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് പദ്ധതികളുടെ അവതരണം നടത്തി. കേരള കാർഷിക സർവകലാശാലാ ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ജിജു പി. അലക്‌സ് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിർവഹിച്ചു. കേരള കാർഷിക സർവകലാശാലാ കുമരകം റീജനൽ റിസേർച്ച് സ്റ്റേഷൻ അസോ. പ്രൊഫ. ഡോ. സിബിൾ ജോർജ്ജ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളം സ്റ്റേഷൻ ആക്ടിങ്ങ് ഹെഡ് ഡോ. എസ്. കലാവതി, ആത്മ പ്രൊജക്ട് ഡയറക്ടർ സാറാ ടി. ജോൺ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോർജ്ജി കെ. വർഗീസ്, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി, ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. മുരളീധരൻ, കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനി സാം, ലീഡ് ബാങ്ക് ജില്ലാ മാനേജർ വി. വിജയകുമാരൻ, ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടിവ് ജി. സന്തോഷ് കുമാർ, വെറ്ററനറി സർജൻ ഡോ. എ. കണ്ണൻ, കാർഡ് ട്രഷറർ ജോസി കുര്യൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയമ്മ സാമുവേൽ, അസി. ഫിഷറീസ് എക്‌സ്‌ററൻഷൻ ഓഫീസർ രജ്ഞിനി പി.കെ, ജില്ലാ സാമൂഹിക്ഷേമ ഉദ്യോഗസ്ഥൻ എം. എസ് ശിവദാസ്, കുടുംബശ്രി ജീല്ലാ അസി. മിഷൻ കോർഡിനേറ്റർ സലീന കെ.എച്ച്., അജയകുമാർ വല്ലുഴത്തിൽ, ജേക്കബ് മാത്യു, ഇ.കെ. വിലാസിനി, കൃഷി വിജ്ഞാന കേന്ദ്രം ഭാരവാഹികളായ വിനോദ് മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം, അലക്‌സ് ജോൺ, ഡോ. ഷാനാ ഹർഷൻ, ഡോ. സെൻസി മാത്യു, ഡോ. സിന്ധു സദാനന്ദൻ, ഫാം മാനേജർ അമ്പിളി വറുഗീസ്, പ്രോഗ്രാം അസി. ബിനു ജോൺ, ഗായത്രി എസ്, മോൻസി മാത്യു, അനു ജോൺ എന്നിവർ പ്രസംഗിച്ചു.