ldf

ആകെ മണ്ഡലങ്ങൾ-5, എൽ.ഡി.എഫ് -5, യു.ഡി.എഫ് -0

എൽ.ഡി.എഫ്: തിരുവല്ല, റാന്നി, കോന്നി, ആറൻമുള, അടൂർ. മൂന്ന് തവണയായി തിരുവല്ല എൽ.ഡി.എഫിനൊപ്പം.റാന്നി അഞ്ചു തവണയായി എൽ.ഡി.എഫിനൊപ്പം

2019 ലോക് സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലീഡ് നേടിയെങ്കിലും തദ്ദേശ തിരഞ്ഞെ‌ടുപ്പിൽ എൽ.ഡി.എഫ് ലീഡ് തിരിച്ചു പിടിച്ചു. കോന്നി അടൂർ പ്രകാശ് തുടർച്ചയായി അഞ്ച് തവണ പ്രതിനിധീകരിച്ച മണ്ഡലം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടൂർ പ്രകാശ് ആറ്റിങ്ങലിലേക്ക് പോയപ്പോൾ എം.എൽ.എ സ്ഥാനം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ യുവ സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാർ ജയിച്ചു. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ 39846 വോട്ടു നേടി. ഇത്തവണയും ത്രികോണ മത്സരത്തിന് സാദ്ധത. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാദ്ധ്യമ പ്രവർത്തക വീണാജോർജിനെ രംഗത്തിറക്കി ആറൻമുള മണ്ഡലം സി.പി.എം പിടിച്ചെടുത്തു. പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് നേരിയ ലീഡ് നേടി. ബി.ജെ.പി ശക്തമായി രംഗത്തുള്ള ഇത്തവണ ത്രികോണ മത്സരം പ്രതീക്ഷിക്കാം. അടൂർ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. ചിറ്റയം ഗോപകുമാർ തുടർച്ചയായി രണ്ട് തവണ വിജയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനിലൂടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.