തിരുവല്ല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി മഹിളാ മോർച്ച തിരുവല്ല ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. മഹിളാ മോർച്ച ടൗൺ പ്രസിഡണ്ട് രമാ രാജീവ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ മോൾ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്യാം മണിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഗീതാലക്ഷ്മി, മണ്ഡലം പ്രസിഡണ്ട് ശാലിനി കുമാരി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, വൈസ് പ്രസിഡണ്ട് സുജാത.ആർ, രാജ് പ്രകാശ് വേണാട്ട്, രമാദേവി, ദീപാ നായർ, ഉണ്ണികൃഷ്ണൻ നായർ, ശ്രീനിവാസ് പുറയാറ്റ്, പ്രതീഷ് ജി.പ്രഭു, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.