mudi
മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിലെ ഉച്ചബലി ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുമുടി എഴുന്നെളളത്ത്

കടമ്പനാട് : മണ്ണടി മുടിപ്പുര ക്ഷേത്രത്തിൽ നിന്ന് മണ്ണടി പഴയകാവ് ക്ഷേത്രത്തിലേക്ക് നടന്ന തിരുമുടി എഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങൾ, ചൂട്ടുകറ്റ, കൊടി, കുട, തീവെട്ടി ,ആലവട്ടം,വെൺചാമരം എന്നിവ അകമ്പടിയായി. മുടിപ്പുരക്ഷേത്രത്തിൻറ കിഴക്ക് താളം ചവിട്ടിയ ശേഷം ആവണി പാറ മലകയറി മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിലെ കിഴക്കേ ആൽത്തറയിൽ തിരുമുടി എഴുന്നെള്ളിച്ചിരുത്തി.

ഇൗസമയം ക്ഷേത്രത്തിനകത്ത് പാട്ട് അമ്പലത്തിൽ വർഷത്തിൽ ഒരിക്കൽ തയ്യറാക്കുന്ന നിവേദ്യം ഒരുക്കിയിരുന്നു.

ഉണക്കലരി ,കൊത്ത ചക്ക പൊട്ട്, വാഴക്കുല,ശർക്കര, നാളിേകരം എന്നിവ കൊണ്ടാണ് നിവേദ്യം തയ്യാറാക്കിയത്. പാട്ടമ്പലത്തിൽ വലിയ കളം എഴുതുന്നയിടത്ത് ദേവിയുടെ തൃക്കണ്ണ് വരുന്ന ഭാഗത്താണ് നിവേദ്യത്തതിന് അടുപ്പ് കുട്ടുന്നത്. അർദ്ധരാത്രിയോട് ദ്വാരിക നിഗ്രഹാചാര ചടങ്ങുകൾ ആരംഭിച്ചു. കിഴക്കെ ആൽത്തറയിൽ നിന്നു എഴുന്നെളളിയ ദേവി വേതാളകല്ലിൽ താളം ചവിട്ടി ശക്തി സ്വരൂപണിയായി ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ച് കളത്തിൽ എഴുന്നെള്ളി എത്തി.തുടർന്ന് നിഗ്രഹ ചടങ്ങുകളായി.

ദേവിയുടെ രൗദ്രഭാവത്തിന് ശാന്തത വരുത്താൻ ബലികുടയും നടന്നു. ഭൂതഗണങ്ങൾക്ക് വഴിയൂട്ട് നടത്തിയശേഷം ദേശാതിർത്തിയിലൂടെ സഞ്ചരിച്ച് മണ്ണടി നിലമേൽ എത്തിചേർന്നു. പിന്നിട് തിരുമുടി മണ്ണടിമുടിപ്പുര ക്ഷേത്രത്തിൽ തിരികെ എത്തിയതോട് ചടങ്ങുകൾക്ക് സമാപനമായി.