ചെങ്ങന്നൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെങ്ങന്നൂർ സർക്കിളിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലും മുളക്കുഴ, വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലുമുള്ള ഭക്ഷ്യ ഉല്പാദന, സംഭരണ, വിതരണ, വില്പന സ്ഥാപനങ്ങൾക്കായി 27ന് ചെങ്ങന്നൂർ വൈ.ഡബ്ല്യു.സി.എ ഹാളിൽ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ മേള നടത്തുന്നു. മാന്നാർ, ബുധനൂർ, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്കായി 1ന് മാന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും രജിസ്‌ട്രേഷൻ മേള നടത്തും. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് മേള നടക്കുന്നത്.