bank-account

പത്തനംതിട്ട : കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന നിരവധി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഡിസംബർ, ജനുവരി മാസത്തെ പെൻഷൻ വിതരണം നടത്തുവാൻ സാധിച്ചിട്ടില്ല. ഡിസംബർ, ജനുവരി മാസത്തെ പെൻഷൻ കൈപ്പറ്റുവാൻ സാധിക്കാത്ത ഗുണഭോക്താക്കൾ അവർക്ക് അക്കൗണ്ടുളള ബാങ്കുകളിലെത്തി ജൻപ്രിയ അക്കൗണ്ടുകൾ മാറ്റി പകരം പി.എം.ജെ.ഡി.വൈ / നോർമൽ അക്കൗണ്ടിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം പെൻഷൻ ലഭിക്കുന്നതിന് തുടർന്ന് തടസങ്ങൾ നേരിടുമെന്നും ഇത് ഒഴിവാക്കണമെന്നും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.