
പത്തനംതിട്ട : തിരഞ്ഞെടുപ്പിന് പൂർണ സജ്ജമായിക്കഴിഞ്ഞു മുന്നണികൾ. ഇനി സ്ഥാനാർത്ഥി നിർണയത്തിലേക്ക് . കഴിഞ്ഞ തവണ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും കൂടെനിന്നതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് പരിഗണിക്കുന്നത്. നഷ്ടപ്പെട്ട ജില്ല തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. ജില്ലയിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
മുന്നണികളുടെ യുവസംഘടനകളും വനിതാ സംഘടനകളും പ്രത്യേക സ്ക്വാഡുകൾ രൂപികരിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡമനുസരിച്ച് വലിയ സംഘം ചേരാൻ കഴിയാത്തതിനാൽ അഞ്ച് പേരടങ്ങിയ ചെറിയ കൂട്ടങ്ങളായാണ് പ്രചരണം നടത്തുന്നത്.
--------------------------
"തിരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരുങ്ങിക്കഴിഞ്ഞു. സംഘടനാ കമ്മിറ്റികൾ പൂർത്തിയായി. ലോക്കൽ കമ്മിറ്റി ശില്പശാലകൾ നടന്നുവരികയാണ്. സ്ക്വാഡുകൾ രൂപീകരിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. . "
കെ. അനന്തഗോപൻ
( സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം)
---------------------
"ബൂത്ത് കൺവെൻഷനുകൾ പൂർത്തിയായി. ബൂത്ത് അംഗങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. യോഗങ്ങൾ എല്ലാം പൂർത്തിയായി. ഇനി സ്ഥാനാർത്ഥികളെ എത്രയും വേഗത്തിൽ തീരുമാനിക്കും. "
വി.ആർ സോജി
(ഡി.സി.സി ജനറൽ സെക്രട്ടറി)
----------------
"ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ വിജയയാത്രയുമായി ബന്ധപ്പെട്ട് തന്നെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇരുപത് അംഗങ്ങളടങ്ങിയ ബൂത്തുകൾ ക്രമീകരിച്ചു. മണ്ഡലത്തിന്റെയും പഞ്ചായത്തിന്റെയും അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സ്ക്വാഡുകളുടെ പ്രവർത്തനം നടന്നുവരികയാണ്. "
വിജയകുമാർ മണിപ്പുഴ
(ജില്ലാ ജനറൽ സെക്രട്ടറി)