
റാന്നി- നിഷ്‌കളങ്കമായ അനുകമ്പ മനസ്സിൽ നിറയുമ്പോൾ ഗുരുദർശനം ജീവിത അനുഭവമാകുമെന്ന് കാലടി സംസ്‌കൃത സർവകലാശാലയിലെ ഡോ: എം.വി.നടേശൻ പറഞ്ഞു. 26 -ാം മാടമൺ ശ്രീനാരായണ കൺവെൻഷന്റെ രണ്ടാം ദിവസം ' ഗുരുദേവ ദർശനം ജീവിത അനുഭവമാക്കണം ' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. ശാന്തിയുടെ ഇടങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൺവെൻഷനുകൾക്ക് പ്രാധാന്യം കൂടി വരുന്നു. മനുഷ്യൻ ഭൂമുഖത്തിലുള്ള കാലം മുഴുവൻ അവർക്ക് ദർശനങ്ങൾ പകർന്നു നൽകേണ്ടതുണ്ട്. നഷ്ടപ്പെട്ട നിഷ്‌കളങ്കതയെ വീണ്ടെടുത്ത് ജീവിതത്തിൽ പകർത്തണം. ജീവിതമാകുന്ന മഹാസാഗരത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന നാംമുറുകെ പിടക്കേണ്ടത് ഗുരുദർശനങ്ങളെയാണ് . അത് ഉൾക്കൊണ്ട് നല്ല മനുഷ്യരാകണം . അപ്പോഴാണ് നമ്മിൽ ഗുരു നിറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഉച്ചയ്ക്ക് ശേഷം ' നാം ശരീരമല്ല അറിവാകുന്നു ' എന്ന വിഷയത്തെക്കുറിച്ച് അനൂപ് വൈക്കം ക്ലാസെടുത്തു.
യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം പി.എൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു.. ചെയർമാൻ പി.ആർ അജയകുമാർ, ജനറൽ കൺവീനർ പി.എൻ ചന്ദ്ര പ്രസാദ് , കൺവീനർ പി.എൻ മധു സൂദനൻ ,കോർഡിനേറ്റർ.വി.ജി കിഷോർ , മണ്ഡലം പ്രസിഡന്റ് സി.എസ് വിശ്വംഭരൻ എന്നിവർ സംസാരിച്ചു.