പന്തളം: ബി.ജെ.പി നേതൃത്വത്തിലുള്ള പന്തളം മുൻസിപ്പിൽ ഭരണം തുടക്കത്തിൽ തന്നെ ആശയകുഴപ്പത്തിലാണ്. സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തികരിക്കാൻ മുൻസിപ്പിപ്പൽ ഭരണ സമിതിക്ക് കഴിഞ്ഞില്ല. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനായി പന്തളത്തിന്റെ സാഹചര്യങ്ങളോ സാദ്ധ്യതകളെയോക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ആളിനെ അവരോധിച്ചതിലൂടെ ഇവർ അപഹാസ്യരായി. അവസാനം അയാളെ ഒഴിവാക്കി തലയൂരേണ്ട ഗതികേടിലേക്ക് ബി.ജെ.പി മുൻസിപ്പൽ ഭരണനേതൃത്വം എത്തിചേർന്നു. ബഡ്ജറ്റ് അവതരിപ്പിക്കാനോ വാർഷിക പദ്ധതികൾക്ക് അംഗീകാരം നേടിയെടുക്കാനോ ശ്രമിക്കാതെ ജനങ്ങൾക്ക് നേരെ കടുത്ത വെല്ലുവിളിയാണ് ഇവർ നടത്തിയിരിക്കുന്നത്.
മുൻസിപ്പൽ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് മാർച്ച് 2ന് വാർഡുകളിൽ ജനകീയ വിചാരണ സംഘടിപ്പിക്കും.
എച്ച്. നവാസ്
(സി.പി.എം പന്തളം ലോക്കൽ
കമ്മിറ്റി സെക്രട്ടറി)