photo
കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഅമ്പിളി ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കൊക്കാത്തോട് നാലാം വാർഡ് നെല്ലിക്കാപ്പാറയിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈ​റ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ എസ്.തമ്പി, മുൻ ഗ്രാമ പഞ്ചായത്തംഗം സൂസൻ തോമസ്, ​ടി.ഡി നിഥിൻ, ബിൻസു കൊക്കാത്തോട് എന്നിവർ പ്രസംഗിച്ചു.