gifts
ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വീണാജോർജ്ജ് എം.എൽ.എ നിർവ്വഹിക്കുന്നു

തിരുവല്ല: സമഗ്രശിക്ഷ കേരളം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും അർഹരായ 3500 കുട്ടികളെ കണ്ടെത്തിയാണ് ഉപഹാരങ്ങൾ നൽകിയത്. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് ആശ.സി.ജി, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യൂ, വാർഡ് മെമ്പർമാരായ ശോശാമ്മ ജോസഫ്, അജിത, സോണി കുന്നപ്പുഴ, ജില്ലാവിദ്യാഭ്യാസ ഉപാദ്ധ്യക്ഷൻ പി.കെ.ഹരിദാസ്, ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സിന്ധു പി.എ, ജില്ലാ പ്രോജക്ട് പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി എ.പി, എ.ഇ.ഒ അനില ബി.ആർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ.കെ.പ്രകാശ്, പ്രഥമാദ്ധ്യാപകൻ തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.