തിരുവല്ല: പൊതുപ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്യണമെന്നും ഈസംഘടനയെ നിരോധിക്കണമെന്നും ബി.ജെ.പി ന്യൂനപക്ഷ മോർച്ച നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി പ്രസിഡന്റ് ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. കുര്യൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഷാജി മുഖ്യപ്രഭാഷണം നടത്തി.എം.സി.എബ്രഹാം, ഡോ.ഡാൻ വർഗീസ്, ഡോ.വി.വർഗീസ്, തോമസ് ടി.വർഗീസ്, നീത ജോർജ്, പി.വി വർഗീസ്, ബാബുജി എം.ആർ എന്നിവർ പ്രസംഗിച്ചു.