bridge
തിരുവല്ല നഗരസഭയിലെ അപകടത്തിലായ കൈപ്പുഴമഠം പാലം

തിരുവല്ല: കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള മതിൽഭാഗം കൈപ്പുഴ മഠം പാലം അപകട ഭീഷണി ഉയർത്തുന്നു. തിരുവല്ല നഗരസഭയിലെ 25 - 33 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഇടുങ്ങിയ പാലത്തിന്റെ കൈവരിയും തൂണുകളും തകർന്ന പാലം അപകടാസ്ഥയിലായിട്ട് ഏറെക്കാലമായി. ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടാറുള്ളതായി സമീപവാസികൾ പറയുന്നു. പാലം പുനർ നിർമ്മിക്കുന്നതിനായി നഗരസഭാ ബഡ്ജറ്റിൽ വർഷം തോറും പ്രഖ്യാപനം ഉണ്ടാകാറുണ്ടെങ്കിലും പദ്ധതി നടപ്പിലാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാലം പുനർ നിർമ്മിക്കുന്നതിന് നഗരസഭാ ഫണ്ട് അപര്യാപ്തമാണ്. ഇക്കാര്യത്തിൽ എം.എൽ.എ, എം.പി എന്നിവരുടെ സഹായം ആവശ്യമാണ്

ബിന്ദു ജയകുമാർ

(നഗരസഭാദ്ധ്യക്ഷ)

-തിരുവല്ല നഗരസഭയിലെ 25 - 33 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലം

-ഇടുങ്ങിയ പാലത്തിന്റെ കൈവരികളും തൂണുകളും തകർന്നു

-ബഡ്ഡറ്റിൽ പ്രഖ്യാനം മാത്രമെന്ന് നാട്ടുകാരുടെ പരാതി