ചെങ്ങന്നൂർ : കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രവർത്തകരും നേതാക്കളും മാതൃ സംഘടനയായ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്‌കറിയാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുതുവന, സംസ്ഥാന സെക്രട്ടറിമാരായ അലക്‌സാണ്ടർ കാരയ്ക്കാട്, കെ.വി.വറുഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ് സജി കീളാത്രാ, കുരൃൻ മേനാംപറമ്പിൽ എന്നവരടക്കം നിയോജക മണ്ഡലം, മണ്ഡലം, വാർഡ് കമ്മിറ്റി അംഗങ്ങളായ അമ്പതോളം പ്രവർത്തകരാണ് പാർട്ടി വിടുന്നത്. 3ന് കോട്ടയത്ത് പാർട്ടി സംസ്ഥാന ഓഫീസിൽ കൂടുന്ന സമ്മേളനത്തിൽ പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എല്ലാവർക്കും പാർട്ടി അംഗത്വ കാർഡ് നൽകും.