ചെങ്ങന്നൂർ : സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കുക, കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥക്ക് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വി.എസ്.മണി, വി.ബി.അശോകൻ, ബി.എസ് അഫ്സൽ, ആർ.നവാസ്, ടി.എൻ അനിൽകുമാർ, കെ.കെ.ചന്ദ്രൻ, ബിനു സെബാസ്റ്റൻ, ആരോമൽ രാജ്, വി.എസ് ശശിധരൻ, പി.എ ബാലൻ, ശ്രീവർദ്ധന കുമാർ, കെ.ശശി എന്നിവർ സംസാരിച്ചു.