തിരുവല്ല : നഗരത്തിലെ നിർജ്ജീവമായ തോടുകൾ നവീകരിച്ച് ജലസ്രോതസുകൾ സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷിഖാവത്തിനെ നേരിൽ കണ്ട് ജനസേവനം ഫൗണ്ടേഷൻ കോർഡിനേറ്ററും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ അനൂപ് ആന്റണി നിവേദനം നൽകി. നഗരസഭയിലെ പ്രധാനപ്പെട്ട 13 നീർച്ചാലുകളാണ് നിർജ്ജീവാവസ്ഥയിലുള്ളത്. ഈ നീർചാലുകളിൽ ജലലഭ്യത ഉണ്ടെങ്കിലും പോളയും മാലിന്യങ്ങളും കാരണം വേനൽക്കാലത്ത് വെള്ളം ദുർഗന്ധം വമിച്ച നിലയിലാണ്. ജലസ്രോതസുകളുടെ നവീകരണത്തിന് വേണ്ടിയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.