പത്തനംതിട്ട :ഇലന്തൂരിൽ വെട്ടേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലന്തൂർ ഈസ്റ്റ് കിഴക്കേഭാഗത്ത് ഏബ്രഹാം ഇട്ടി ( 52 ) യെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിലേറ്റ മാരകമായ മുറിവാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
വൈകിട്ട് ഇയാളുടെ വീട്ടിൽ സ്ഥിരമായി സുഹൃത്തുകൾ എത്താറുണ്ടെന്ന് പൊലീസ് പറയുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കുടുംബത്തോട് പിണങ്ങി ഒന്നര വർഷമായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഏബ്രഹാം ഇട്ടി.
മുറിയിൽ നിന്നും മാരാകായുധങ്ങൾ കണ്ടെത്തിയെങ്കിലും ഇതുതന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. . വീട്ടിലും പരിസരത്തും വന്നുപോയവരുടെ വിവരങ്ങൾ മൊബൈൽ ടവർ ലൊക്കേഷൻ വഴിശേഖരിക്കാനുളള നീക്കം പുരോഗമിക്കുന്നു. മൃതദേഹംകോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽപോസ്റ്റ് മാർട്ടത്തിന്‌ശേഷം ഇന്നലെ രാത്രി 8 ന് കാരൂർ ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കരിച്ചു.