പത്തനംതിട്ട: ആനപ്പാറയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിലും മറ്റും പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പിന്നിലുള്ള റോഡ് , കണ്ണങ്കര ജംഗ്ഷൻ, കുലശ്ശേഖരപതി , ആനപ്പാറ പള്ളിയുടെ പിൻവശം എന്നിവിടങ്ങളിലാണ് കഞ്ചാവ് വിൽപ്പന നടക്കുന്നത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചവരുടെ നേതൃത്വത്തിലാണ് കച്ചവടം നടക്കുന്നത്.