പന്തളം: നന്തനാർ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് നാളെ കൊടിയേറും.വൈകിട്ട് 7.20. നും 7.50 നും മധ്യേയാണ് കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും പറ സമർപ്പണം നടക്കും. 11ന് ശിവരാത്രി ഉത്സവം. പുലർച്ചെ 5ന് പ്രഭാതഭേരി, നിർമാല്യം, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് സേവ, 12 മുതൽ ശിവരാത്രി പൂജ.12ന് പുലർച്ചെ 3.30ന് കൊടിയിറക്ക്.