പുതുവാക്കൽ: പരീക്ഷകാലത്തെ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ സഹായകമായ മാർഗനിർദേശങ്ങളുമായി വിദ്യാർത്ഥികൾക്കായി പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ നടത്തിയ വിദ്യാഭ്യാസ സെമിനാർ കൗൺസലർ അഡ്വ. ജോൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ദിശ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷാൻ ഗോപൻ ക്ലാസ് എടുത്തു.
പ്രസിഡന്റ് ജോസ് കെ. തോമസ്, സെക്രട്ടി ശശി പന്തളം, റിട്ട. ഡി.വൈ.എസ്പി എൻ.ടി. ആനന്ദൻ, ബിജു വർഗീസ്, ബാലവേദി പ്രസിഡന്റ് പവിത്ര ശങ്കർ എന്നിവർ പ്രസംഗിച്ചു.