പന്തളം: വലിയകോയിയ്ക്കൽ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ആഘോഷിച്ചു. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവാഭരണച്ചാർത്ത് ദർശനത്തിനും ഭക്തർക്കു സൗകര്യം ഒരുക്കിയിരുന്നു. ഇനി തിരുവാഭരണങ്ങൾ മേടമാസത്തിലെ വിഷുവിന് ക്ഷേത്രത്തിൽ ദർശനത്തിന് വയ്ക്കും.