robbery
മോഷണം നടന്ന ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ പോലീസ് പരിശോധന നടത്തുന്നു

തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. പ്രധാന നടയിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ മോഷ്ടാക്കൾ നടത്തിയ ശ്രമം വിഫലമായി. ക്ഷേത്രത്തിലെ സർപ്പക്കാവിന് മുമ്പിലെ കാണിക്ക വഞ്ചിയിൽ നിന്നുമാണ് പണം അപഹരിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടത്തിയ നടയുടെ മുമ്പിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാനായില്ല. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര സമിതി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുളിക്കീഴ് എസ്.ഐ എ.പി അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. രണ്ടാഴ്ച മുമ്പ് കാണിക്കവഞ്ചികളിലെ പണം ഭരണസമിതി തുറന്നെടുത്തതാണെന്നും അതിന് ശേഷമുള്ള തുക മാത്രമാണ് നഷ്ടമായതെന്നും സമിതി പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി പറഞ്ഞു.