തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 79 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. നിരണം പഞ്ചായത്തിലെ പനച്ചമൂട് കുഴിവേലിപ്പടി 3 ലക്ഷം, കണ്ണശ സ്മാരക ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിന് 15 ലക്ഷം, കടപ്ര പഞ്ചായത്തിലെ വടക്കേതിൽ പടി മോഴശേരി പടി റോഡ് 25 ലക്ഷം, ആനിക്കാട് പഞ്ചായത്തിലെ മാരിക്കൽ കവുങ്ങോടി റോഡ് 20 ലക്ഷം, അത്തിത്തോട് കോച്ചേരിപടി റോഡ് 6 ലക്ഷം, നെടുമ്പ്രം പഞ്ചായത്തിലെ പലിപ്ര പടി അഞ്ചുപറയിൽ കടവ് റോഡ് 10 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് എം.എൽ.എ ഫണ്ടിൽ നിന്നും പണം അനുവദിച്ചിരിക്കുന്നത്.