 
ഇലവുംതിട്ട : മലയാളഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്ന വ്യാകരണവ്യാകോശത്തിന്റെ കർത്താവ് പ്രൊഫ. മാലൂർ മുരളീധരനെ കുളനട വായനക്കൂട്ടം ആദരിച്ചു. ഇലവുംതിട്ട മൂലൂർ സ്മാരകസമിതി സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ് പൊന്നാടയണിയിച്ച് സ്മാരകോപഹാരം നല്കി. സുരേഷ് പനങ്ങാട് പ്രശസ്തിപത്രം വായിച്ചു. ഡോ.സുരേഷ് മാധവ്, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ജി. രഘുനാഥ് എന്നിവർ അനുമോദിച്ചു.