തണ്ണിത്തോട്: കോന്നി-തണ്ണിത്തോട് റോഡിൽ കാർ മരത്തിലിടിച്ചു. ഇന്നലെ ഉച്ചയോടെ വനപാതയിലെ പേരുവാലിയിലായിരുന്നു സംഭവം.തിരുവന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ തേക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതേ റോഡിൽ തുടർച്ചയായുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വനത്തിലേക്ക് ഇടിച്ച് കയറി ഏഴ് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.