കൊട്ടാരക്കര: നാളുകളേറെയായിട്ട് കൊട്ടാരക്കരയുടെ തീരാശാപമാണ് ഗതാഗത കുരുക്ക്. മാറി മാറി വരുന്ന ഭരണകൂടങ്ങളും റവന്യു അധികൃതരും ജന പ്രതിനിധികളും പല വിധ പരീക്ഷണങ്ങൾ നടത്തിനോക്കിയെങ്കിലും ഈ ഗതാഗത കുരുക്കിന് മാത്രം ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. ബൈപ്പാസും റിംഗ് റോഡും ട്രാഫിക് പരിഷ്ക്കരണങ്ങളും എല്ലാം പദ്ധതികളിലുണ്ടെങ്കിലും ഇനിയും ലക്ഷ്യം കണ്ടിട്ടില്ല
കുരുക്കൊഴിവാക്കാൻ വഴികളേറെ
ടൗണിലെത്തുന്ന വാഹനങ്ങളെ പരമാവധി നിയന്ത്രിക്കുന്നതിനും മറ്റ് വഴികളികളിലൂടെ തിരിച്ച് വിടുന്നതിനും മാർക്കറ്റ് ജംഗ്ഷനിൽ നിന്നും കുലശേഖരനല്ലൂർ ഏലാവഴിയുള്ള പഴയ ഇടറോഡ് സഞ്ചാരയോഗ്യമാക്കി വാഹനങ്ങൾ അതുവഴി പുലമൺ എം.സി റോഡിലെത്തിക്കാൻ കഴിയും.ചന്തമുക്കിൽ പ്രിൻസ് ജുവലറിക്ക് സൈഡിലൂടെയുള്ള ഏലാറോഡ് വീതി കൂട്ടി തരിശുകിടക്കുന്ന ഏലാ റോഡ് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കിയാൽ ടൗണിലെ വാഹന തിരക്ക് കുറക്കാൻ കഴിയും . കൊല്ലം ഭാഗത്ത് നിന്നും പുലമൺ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതുവഴി തിരിച്ചു വിടാൻ കഴിയും. റോഡ് നഗരസഭയോ ജില്ലാ പഞ്ചായത്തോ ഏറ്റെടുത്താൽ റോഡ് വീതികൂട്ടാൻ വീടുകളോ സ്ഥാപനങ്ങളോ പൊളിച്ചു നീക്കേണ്ടി വരില്ല എന്നതും ശ്രദ്ധേയമാണ്.
ബൈപ്പാസ് വന്നെങ്കിൽ
.പുലമൺ ജംഗ്ഷനിൽ ഫ്ളൈ ഓവർ പണിയാനുള്ള പദ്ധതിയും വാഗ്ദാനങ്ങളിൽമാത്രമായി നിലകൊള്ളുന്നു.
വർഷങ്ങൾക്ക് മുൻപ് ബൈപ്പാസ് റോഡിന് വേണ്ടി ഇവിടെ സർവേ വരെ നടന്നിരുന്നുഅതിന് നഗരസഭയും ജന പ്രതിനിധികളും മുൻകൈ എടുത്ത് വേണ്ട നടപടികൾ സ്വീകരിച്ചാൽ പട്ടണത്തിലെ ഗതാഗത കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും..