 
പുത്തൂർ : പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ചലച്ചിത്ര നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, എസ്.എൻ.ആയൂർവേദ മെഡിക്കൽ കോളേജ് യോഗ അദ്ധ്യാപകൻ സി.ശിശുപാലൻ, എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ്, എസ്.എൻ.ഹോംസ് എം.ഡി പവിരാജ് ഗുരുകുലം, പുവാമി ഗ്രാനൈറ്റ്സ് എം.ഡി ശ്രീലാൽ, ഡയറക്ടർ തെസീം, അഖിൽ, ജയശ്രീ എന്നിവർ സംസാരിച്ചു.