കൊല്ലം: ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവയിത്രി സുഗതകുമാരി, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ എന്നിവരെ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അൻവർഷ ഉമയനല്ലൂർ, ഗണപൂജാരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി പ്രസിഡന്റ് എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രതിനിധി ആർ. ഗിരീഷ് സ്വാഗതവും ലൈബ്രറി സെക്രട്ടറി പി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.